Back to Lyrics List
Malayalam (മലയാളം)
Aradhyane Parishudhane
എന്നുള്ളം തിരിയുന്നൊരീ സ്നേഹം നീ മാത്രമേ
എന് നിനവിലും കനവിലുമായ് നിറയുന്നൊരെന് ദൈവമേ
എന്നെ നിന് സ്വന്തമാക്കിടൂ എന്നെ നിന് നാദമാക്കിടൂ (2)
ആരാധ്യനെ പരിശുദ്ധനേ പരമോന്നതാ ദൈവമേ
അണയുന്നു ഞാന് തിരുമുന്പിലായ് അലിവോടെ എന്നെ നോക്കണമേ
ഇരുള്മൂടും വഴിയില് നിന് സ്നേഹം
തുണയായി വരണേ എന് നാഥാ
കരമൊന്നു തളരും നേരത്തും
കരുതലിന് കരമായ് വരണേ നീ (2)
ഇടനെഞ്ചില് മുറിവോടെ അണയുന്നു നീ
എന്നെ നിന് മാറോട് ചേര്ത്തീടുവാന്
ആ നെഞ്ചിന്റെ ചൂടേറ്റുറങ്ങട്ടെ ഞാന്
അതുമാത്രമാണെന്റെ ആനന്ദമേ
ആരാധ്യനെ പരിശുദ്ധനേ പരമോന്നതാ ദൈവമേ
അണയുന്നു ഞാന് തിരുമുന്പിലായ് അലിവോടെ എന്നെ നോക്കണമേ(2)
നിണമൊഴുകും വഴിയില് ഞാന് പോരാം
നിന് പാദമെന്നും പിന്തുടരാം
അറിയാതെ അകലും നേരത്തും
അരികിലായി എന്നെ ചേര്ത്തിടണേ (2)
അലിവിന്റെ അലയാഴിയാകുന്നു നീ
എന് ഹൃദയത്തിന് സ്പന്ദനമാകുന്നു നീ
സര്വ്വത്തിന് ഉടയോന് നീ മാത്രമേ
സര്വ്വാധിനാഥനും നീ മാത്രമേ
എന്നുള്ളം തിരിയുന്നൊരീ സ്നേഹം നീ മാത്രമേ
എന് നിനവിലും കനവിലുമായ് നിറയുന്നൊരെന് ദൈവമേ
എന്നെ നിന് സ്വന്തമാക്കിടൂ എന്നെ നിന് നാദമാക്കിടൂ (2)
ആരാധ്യനെ പരിശുദ്ധനേ പരമോന്നതാ ദൈവമേ
അണയുന്നു ഞാന് തിരുമുന്പിലായ് അലിവോടെ എന്നെ നോക്കണമേ.
KARAOKE AVAILABLE
Get Karaoke Track →
Sing along with Aradhyane Parishudhane Karaoke
Download karaoke audio tracks (Free MP3 & Studio Instrumental).