HolyfireMedia logo HolyfireMedia
Back to Lyrics List
Malayalam (മലയാളം)

Kurbanayay Theerna Snehame

By Fr. Joseph Mukkatt

                കുർബാനയായ് തീർന്ന സ്നേഹമേ
കുർബാനയിൽ വാഴും അത്ഭുതമേ
എന്റെ ജീവന്റെ വിലയായ് തീർന്നവനേ
എന്റെ പ്രാണനിൽ അലിവായ് ചേർന്നവനേ 
ഈശോയേ 

വാ വാ ഈശോയേ
എന്റെ ഹൃദയത്തിൽ 
ദിവ്യകാരുണ്യ കനലായ് നീ വരണേ (2)

മുറിയുമ്പോഴും മാധുര്യമേറും
ആരാധ്യമാം തിരുവോസ്തിയേ
അയ്യായിരങ്ങളെ സംതൃപ്തരാക്കിയ 
അത്ഭുതമാം തിരുവോസ്തി 

പാപിയാം എന്നിൽ നീ ഇന്നു ചേരുമ്പോൾ
കൃപയായ് നിറയണമേ 

വാ വാ ഈശോയേ
എന്റെ ഹൃദയത്തിൽ 
ദിവ്യകാരുണ്യ കനലായ് നീ വരണേ (2)

ഞാൻ മുറിയുമ്പോൾ 
നിൻ മുറിവുകളാൽ
സൗഖ്യം പകരുന്ന സ്നേഹമേ
തള്ളി പറയുമ്പോഴും
തള്ളിക്കളയാതെന്നെ
മാറോടു ചേർക്കുമെൻ ദൈവമേ 
നീറുമെൻ നെഞ്ചിലെ വേദനയെല്ലാം 
അറിയുന്ന യേശുവേ 

വാ വാ ഈശോയേ
എന്റെ ഹൃദയത്തിൽ 
ദിവ്യകാരുണ്യ കനലായ് നീ വരണേ (2)

കുർബാനയായ് തീർന്ന കാരുണ്യമേ 
കുർബാനയിൽ വാഴും അത്ഭുതമേ
എന്റെ ജീവന്റെ വിലയായ് തീർന്നവനേ
എന്റെ പ്രാണനിൽ അലിവായ് ചേർന്നവനേ 
ഈശോയേ 

വാ വാ ഈശോയേ
എന്റെ ഹൃദയത്തിൽ 
ദിവ്യകാരുണ്യ കനലായ് നീ വരണേ (2)

വാ വാ ഈശോയേ
എന്റെ ഹൃദയത്തിൽ 
ദിവ്യകാരുണ്യ കനലായ് നീ വരണേ (2)