Mathavinodulla Samrakshana Prarthana (Prayer of Protection to Mother Mary)
ദൈവമാതാവായ പരിശുദ്ധ കന്യാമറിയമേ, മനുഷ്യകുലം മുഴുവന്റേയും മാതാവും മദ്ധ്യസ്ഥയും സഹായവും സംരക്ഷകയുമാകുവാൻ ദൈവം മുൻകൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന അങ്ങയെ ഞങ്ങൾ വണങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ മാതാവും സംരക്ഷകയുമായി ഇന്ന് ഞങ്ങൾ അങ്ങയെ സ്വീകരിക്കുന്നു. അമ്മേ, അങ്ങയുടെ ശക്തമായ സംരക്ഷണത്താൽ ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളിൽ നിന്നും പ്രത്യേകിച്ച് പൈശാചിക ശക്തികളുടെ ഉപദ്രവങ്ങൾ, അഗ്നിബാധ, ജലപ്രളയം, ഇടിമിന്നൽ, കൊടുങ്കാറ്റ്, ഭൂമികുലുക്കം, വാഹനാപകടങ്ങൾ എന്നിവയിൽനിന്നും, കള്ളന്മാർ, അക്രമികൾ എന്നിവരിൽനിന്നും ഞങ്ങളെയും ഞങ്ങളുടെ ഭവനങ്ങളെയും സംരക്ഷിക്കണമേ.
ഈ ഭവനത്തിൽ വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതുകൊണ്ട് എല്ലാ അത്യാഹിതങ്ങളിൽ നിന്നും ശാരീരിക അസുഖങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. ഏറ്റം പ്രധാനമായി പാപം വർജ്ജിക്കുന്നതിനും എല്ലാകാര്യത്തിലും ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് ദൈവാനുഗ്രഹത്തിൽ ജീവിക്കുന്നതിനും എന്നേക്കുമായി അങ്ങേക്കു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഞങ്ങൾ എല്ലാവർക്കുമായി അങ്ങേ തിരുക്കുമാരനോടു പ്രാർത്ഥിക്കേണമേ. ആമ്മേൻ.
Daivamathavaya parishudha kanyamariyame, manushyakulam muzhuventeyum mathavum madhyasthayum sahayavum samrakshakayumakuvan daivam munkootti thiranjeduthirikkunna angaye njangal vanangunnu. Njangalude kudumbathinte mathavum samrakshakayumayi innu njangal angaye sweekarikkunnu. Amme, angayude shakthamaya samrakshanathal athmeeyavum shareerikavumaya ella aapathukalil ninnum prathyekichu paishachika shakthikalude upadravangal, agnibadha, jalapralayam, idiminnal, kodunkattu, bhoomikulukkam, vahanapakadangal ennivayil ninnum, kallanmar, akramikal ennivaril ninnum njangaleyum njangalude bhavanangaleyum samrakshikkaname.
Ee bhavanathil vasikkunna ellavarum angayude swanthamayathukondu ella athyahithangalil ninnum shareerika asukhangalil ninnum njangale samrakshikkaname. Ettam pradhanamayi papam varjjikkunnathinum ellakaryathilum daiveshtam niravettikondu daivanugrahathil jeevikkunnathinum ennekumayi angekku prathishtikkappettirikkunna njangal ellavarkkumayi ange thirukkumaranodu prarthikkename. Amen.