Thiruraktha Samrakshana Prarthana (Precious Blood)
കാൽവരിയിൽ എനിക്കുവേണ്ടി രക്തംചിന്തി മരിച്ച യേശുവേ, എന്നെ വിലകൊടുത്തു വാങ്ങിയ യേശുവേ, അവിടുത്തെ അമൂല്യമായ തിരുരക്തം എന്നെ സകല പാപങ്ങളിൽ നിന്നും രക്ഷിക്കുമല്ലോ. എന്റെ പഞ്ചേന്ദ്രിയങ്ങളെയും, ചിന്ത, ഭാവന, ബുദ്ധി, ഓർമ്മ, കല്പനാശക്തി, ഇച്ഛാശക്തി ഇവയെയും അവിടുത്തെ തിരുരക്തത്താൽ ഓരോ നിമിഷവും, കഴുകണമേ, വിശുദ്ധീകരിക്കണമേ. ഞാൻ ഇരിക്കുമ്പോഴും, കിടക്കുമ്പോഴും, ഓരോ പ്രവർത്തി ചെയ്യുമ്പോഴും, സഞ്ചരിക്കുമ്പോഴും, അവിടുത്തെ തിരുരക്തത്തിന്റെ വലിയ സംരക്ഷണം നിരന്തരം എനിക്കു നൽകണമേ. അങ്ങനെ ഞാൻ സാത്താന്റെ കുടിലതന്ത്രങ്ങളെ എതിർത്തുകൊണ്ട് അവിടുത്തെ പാതയിൽ സഞ്ചരിക്കുവാനും എപ്പോഴും അവിടുത്തോടുകൂടെ ആയിരിക്കുവാനും ഇടയാകട്ടെ. ആമ്മേൻ.
യേശുവേ, അവിടുത്തെ അമൂല്യമായ തിരുരക്തത്താൽ ഓരോ നിമിഷവും എന്നെ കഴുകണമേ.
(3 പ്രാവശ്യം)
Kalvariyil enikkuvendi rakthamchinthi maricha yeshuve, enne vilakoduthu vangiya yeshuve, aviduthe amoolyalaya thiruraktham enne sakala papangalil ninnum rakshikkumallo. Ente panchendriyangaleyum, chintha, bhavana, budhi, ormma, kalpanashakthi, ichashakthi ivayeyum aviduthe thirurakthathal oro nimishavum, kazhukaname, vishudheekarikkaname. Njan irikkumbozhum, kidakkumbozhum, oro pravarthi cheyyumbozhum, sancharikkumbozhum, aviduthe thirurakthathinte valiya samrakshanam nirantharam enikku nalkaname. Angane njan saathante kudilathanthrangale ethirthukondu aviduthe pathayil sancharikkuvanum eppozhum aviduthodukoode aayirikkuvanum idayakatte. Amen.
Yeshuve, aviduthe amoolyalaya thirurakthathal oro nimishavum enne kazhukaname.
(3 Pravashyam)