Vidyarthikalude Prarthana (Prayer for Students)
പരിശുദ്ധാത്മാവായ ദൈവമേ, എന്നിൽ വന്ന് നിറയേണമേ, എന്റെ മനസ്സിനെയും ബുദ്ധിയെയും ചിന്തയെയും വികാര വിചാരങ്ങളെയും വിശുദ്ധീകരിക്കേണമേ.
'ഈശോ പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവന്നതുപോലെ' ഞാനും ആയിത്തീരുന്നതിന്, അങ്ങേ മഹത്വത്തിനൊത്തവിധം എന്റെ ദൗത്യം നിർവ്വഹിക്കുന്നതിനാവശ്യമായ ജ്ഞാനം, ബുദ്ധി, അറിവ്, ആലോചന, ആത്മധൈര്യം, ഭക്തി, ദൈവഭയം എന്നീ ദാനങ്ങളും ഫലങ്ങളും എന്നിൽ ചൊരിയേണമേ. പരിശുദ്ധ അമ്മേ, മാലാഖമാരേ, വിശുദ്ധരേ എനിക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കേണമേ.
ഈശോയേ, എന്റെ സഹപാഠികളെയും ഗുരുഭൂതരേയും മാതാപിതാക്കന്മാരെയും സഹോദരങ്ങളെയും അനുഗ്രഹിക്കേണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ. ആമ്മേൻ.
Parishudhathmavaya daivame, ennil vannu nirayename, ente manassineyum budhiyeyum chinthayeyum vikara vicharangaleyum vishudheekarikkename.
'Eesho prayathilum njanathilum daivathinteyum manushyarudeyum preethiyilum valarnnuvannathupole' njanum aayitheerunnathinu, ange mahathwathinothavidham ente dauthym nirvahikkunnathinavashyamaya njanam, budhi, arivu, aalochana, aathmadhairyam, bhakthi, daivabhayam ennee danangalum phalangalum ennil choriyename. Parishudha amme, malakhamare, vishudhare enikkuvendi madhyasthyam vahikkename.
Eeshoye, ente sahapadikaleyum gurubhoothareyum mathapithakkanmareyum sahodarangaleyum anugrahikkename. Nithym pithavum puthranum parishudhathmavumaya sarvveshwara. Amen.