HolyfireMedia logo HolyfireMedia
Back to Prarthanakal

Moonnumani Japam (Three O'Clock Prayer)

(ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ചൊല്ലാവുന്ന ഉചിതമായ പ്രാർത്ഥനകൾ)

യേശുവേ, സമസ്തലോകത്തിനും ജീവന്റെ ഉറവിടവും കരുണയുടെ കടലും തുറന്നുകൊണ്ടാണല്ലോ അങ്ങ് മരണം കൈവരിച്ചത്. ജീവന്റെ സംഭരണിയും അനന്തകാരുണ്യത്തിന്റെ ഉറവിടവുമായ യേശുവേ, സർവ്വലോകത്തേയും അവിടുന്ന് ആവരണം ചെയ്യണമേ. അങ്ങയുടെ അനുഗ്രഹങ്ങൾ പൂർണ്ണമായി ചൊരിയണമേ.

യേശുവിന്റെ ഹൃദയത്തിൽ നിന്നും ഞങ്ങൾക്കുവേണ്ടി കരുണാസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ ഞാൻ അങ്ങിൽ ശരണപ്പെടുന്നു.