HolyfireMedia logo HolyfireMedia
Back to Japamalakal

Karunayude Japamala (Divine Mercy Chaplet)

കരുണയുടെ ജപമാല

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേൻ.
1 സ്വർഗ്ഗ. 1 നന്മ.

വിശ്വാസപ്രമാണം

സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽനിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തിലേക്കിറങ്ങി, മരിച്ചവരുടെ ഇടയിൽനിന്നു മൂന്നാംനാൾ ഉയിർത്തു; സ്വർഗ്ഗത്തിലേക്കെഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു; അവിടുന്ന് ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാസഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

വലിയ മണി

നിത്യപിതാവേ, ഞങ്ങളുടെ പാപങ്ങൾക്കും ലോകം മുഴുവനുമുള്ള പാപങ്ങൾക്കും പരിഹാരമായി ഞങ്ങളുടെ നാഥനും രക്ഷകനും അങ്ങേ ഏറ്റം വാത്സല്യമുള്ള പുത്രനുമായ ഈശോമിശിഹായുടെ ശരീരവും രക്തവും ആത്മാവും ദൈവത്വവും അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു.

(1 പ്രാവശ്യം)

ചെറിയ മണികൾ

ഈശോയുടെ അതിദാരുണമായ പീഡാനുഭവത്തെക്കുറിച്ച്/
ഞങ്ങളുടെയും ലോകം മുഴുവൻ്റെയും മേൽ കരുണയായിരിക്കണമേ.

(10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനേ, ഞങ്ങളുടെയും ലോകം മുഴുവൻ്റെയും മേൽ കരുണയായിരിക്കണമേ.

(3 പ്രാവശ്യം)

(ഇങ്ങനെ 5 പ്രാവശ്യം ചൊല്ലുക)