Parishudha Rajni (Hail Holy Queen)
പരിശുദ്ധ രാജ്ഞി, കരുണയുള്ള മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹാവായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേപ്പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയിൽ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കൽ ഞങ്ങൾ നെടുവീർപ്പെടുന്നു. ആകയാൽ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങൾക്ക് കാണിച്ചു തരേണമേ. ഏറ്റവും കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ!
ആമ്മേൻ.
Parishudha rajni, karunayulla mathave! Swasthi! Njangalude jeevanum madhuryvum sharanavume swasthi! Haavayude purathallappetta makkalaya njangal angeppackal nilavilikunnu. Kannunirinteyee thazhvaarayil ninnu vingikkaranju angeppackal njangal neduveerppedunnu. Aakayaal njangalude madhyasthe, angayude karunayulla kannukal njangalude nere thirikkename. Njangalude ee pravaasathinku sheesham angayude udaratthinte anugrahaheethaphalamaaya eeshoyae njangalkku kaanichchu tharename. Ettavum karunyavum vaathsalyvum maadhuryavum niranja kanyaka mariyame!
Amen.