Vishwasapramanam
സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽനിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തിലേക്കിറങ്ങി, മരിച്ചവരുടെ ഇടയിൽനിന്നു മൂന്നാംനാൾ ഉയിർത്തു; സ്വർഗ്ഗത്തിലേക്കെഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു; അവിടുന്ന് ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാസഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു.
ആമ്മേൻ.
Sarvashakthanaya pithavum aakashathinteyum bhoomiyudeyum srushtavumaya daivathil njan vishwasikkunnu. Aviduthe ekaputhranum njangalude karthavumaya eeshomishihayilum njan vishwasikkunnu. Ee puthran parishudhathmavinal garbhasthanayi kanyakamariyathilninnu pirannu; panthiyos peelathosinte kalathu peedakal sahichu, kurishil tharaykkappettu, marichu adakkappettu; pathalathilekkirangi, marichavarude idayilninnu moonnamnaal uyirthu; swargathilekkezunnalli, sarvashakthiyulla pithavinte valathubhaghathu irikkunnu; avidunnu jeevichirikkunnavareyum marichavareyum vidhikkan varumennum njan vishwasikkunnu. Parishudhathmavilum njan vishwasikkunnu. Vishudha katholikkasabhayilum, punyavanmarude aikyathilum, papangalude mochanathilum, shareerathinte uyirppilum, nithyamaya jeevithathilum njan vishwasikkunnu.
Amen.