St. Alphonsa (വി. അൽഫോൻസാമ്മ)
പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ അങ്ങേ ദാനങ്ങൾ നൽകി ഞങ്ങളെ വിശ്വാസത്തിലുറപ്പിക്കണമേ. സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശയിൽ ഞങ്ങളെ നയിക്കണമേ, ഞങ്ങളുടെ ഹൃദയങ്ങളെ ദൈവസ്നേഹാഗ്നിജ്വാലയാൽ ജ്വലിപ്പിക്കണമേ. വി. അൽഫോൻസാമ്മയെ വിശുദ്ധിയുടെ മാർഗ്ഗത്തിലൂടെ അങ്ങ് നയിച്ചതുപോലെ, ഞങ്ങളെയും നേർവഴികാട്ടി നടത്തണമേ. എളിമയിലും വിനയത്തിലും വിശ്വസ്തതയോടെ അങ്ങേയ്ക്ക് ശുശ്രൂഷ ചെയ്തുകൊണ്ട്, വിശുദ്ധിയിലും വിവേകത്തിലും വളർന്നു വരുവാൻ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.
വി. അൽഫോൻസായുടെ സുകൃതയോഗ്യതയാലും മദ്ധ്യസ്ഥത്താലും ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും നിയോഗങ്ങളും പ്രത്യേകിച്ച് (ആവശ്യം പറയുക) സാധിച്ചുതന്നു അനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ എന്നേക്കും. ആമ്മേൻ.
Parishudhathmave ezhunnalli varaname ange danangal nalki njangale vishwasathilurappikkename. Swarggarajyathekurichulla prathyashayil njangale nayikkaname, njangalude hrudayangale daivasnehagnijwalayal jwalippikkaname. Vi. Alphonsammaye vishudhiyude marggathiloode angu nayichathupole, njangaleyum nervazhikatti nadathaname. Elimayilum vinayathilum vishwasthathayode angekku shushroosha cheythukondu, vishudhiyilum vivekathilum valarnnu varuvan njangale anugrahikkayum cheyyaname.
Vi. Alphonsayude sukruthayogyathayalum madhyasthathalum njangalude ella prarthanakalum niyogangalum prathyekichu (avashyam parayuka) sadhichuthannu anugrahikkaname. Nithym pithavum puthranum parishudhathmavumaya sarveshwara ennekum. Amen.