St. Anthony (വി. അന്തോണീസ്)
മഹാത്മാവായ വി. അന്തോണീസേ! അങ്ങേ മദ്ധ്യസ്ഥതയാൽ മരണവും അബദ്ധവും, വിവിധ അനർത്ഥങ്ങളും, പിശാചും, സാംക്രമിക രോഗങ്ങളും നീങ്ങിപോകുന്നുവെന്നോർക്കണമേ. അങ്ങു വഴിയായി രോഗികൾ സുഖം പ്രാപിക്കുകയും, സമുദ്രം ശാന്തതപ്പെടുകയും, കാരാഗൃഹവാസികൾ തങ്ങളുടെ ബന്ധനത്തിൽ നിന്നു വിമോചിക്കപ്പെടുകയും, അംഗഹീനർ തങ്ങളുടെ അവയവങ്ങളുടെ ശക്തി പ്രാപിക്കുകയും, നശിച്ചുപോയ വസ്തുക്കൾ തിരികെ ലഭിക്കപ്പെടുകയും ചെയ്യുന്നു. അങ്ങയോട് അപേക്ഷിക്കുന്നവരുടെ എല്ലാ അപേക്ഷകളും അങ്ങ് കേൾക്കുന്നു. അങ്ങയുടെ അപേക്ഷകളാൽ ഭയങ്കരമായ ആപത്തുകൾ ഇല്ലാതാകുന്നു.
ആകയാൽ, അത്ഭുതപ്രവർത്തകനായ മഹാ പുണ്യവാനേ! പരിപൂർണ്ണ വിശ്വാസത്തോടെ ഞാൻ അങ്ങേ പക്കൽ അഭയം തേടുന്നു. ഞാൻ അങ്ങയോട് അപേക്ഷിക്കുന്ന (ആവശ്യങ്ങൾ പറയുക) അനുഗ്രഹം എനിക്ക് നൽകി അങ്ങയുടെ വല്ലഭത്വം അങ്ങു കാണിക്കണമേ. ആമ്മേൻ.
1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.
Mahathmavaya vi. anthonise! Ange madhyasthathayal maranavum abudhavum, vividha anarthangalum, pishachum, samkramika rogangalum neengipokunnuvennorkkaname. Angu vazhiyayi rogikal sukham prapikkukayum, samudram shanthathappedukayum, karagruhavasikal thangalude bandhanathil ninnu vimochikkappedukayum, amgaheenar thangalude avayavangalude shakthi prapikkukayum, nashichupoya vasthukkal thirike labhikkappedukayum cheyyunnu. Angayodu apekshikkunnavarude ella apekshakalum angu kelkkunnu. Angayude apekshakalal bhayankaramaya apathukal illathakunnu.
Akayal, athbhuthapravarthakanaya maha punyavane! Paripoornna vishwasathode njan ange pakkal abhayam thedunnu. Njan angayodu apeikshikkunna (avashyangal parayuka) anugraham enikku nalki angayude vallabhathwam angu kanikkaname. Amen.
1 Swargga. 1 Nanma. 1 Thrithwa.