St. Jude (വി. യൂദാശ്ലീഹാ)
(അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥത്തിനായി ഒൻപതു ദിവസം ഒൻപതു തവണ ചൊല്ലുക)
മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാശ്ലീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കു വേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധിയിലാതെ വരുന്ന സന്ദർഭത്തിലും ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമേ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും വിശിഷ്യ (ഇവിടെ ആവശ്യം പറയുക) അങ്ങേ സഹായം ഞങ്ങളപേക്ഷിക്കുന്നു.
ഭാഗ്യപ്പെട്ട യൂദാശ്ലീഹായേ, അങ്ങയുടെ ഈ അനുഗ്രഹത്തെ ഞങ്ങൾ സദാ ഓർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആമ്മേൻ
(Asadhyakaryangalude madhyasthathinayi onpadhu divasam onpadhu thavana cholluka)
Mishihayude snehithanum vishwastha dasanumaya vishudha yudashleehaye, ettavum kashtappedunna enikku vendi apeikshikkename. Yathoru sahayavum phalasidhiyilakathe varunna sandarbhathilum ettavum thwarithavum gocharavumaya sahayam cheyyunnathinu angekku visheshavidhiyayi kittiyirikkunna anugrahathe angu upayogikkaname. Njangalude ella avashyangalum vishishya (ivide avashyam parayuka) ange sahayam njangalapeikshikkunnu.
Bhagyappetta yudashleehaye, angayude ee anugrahathe njangal sada orkkumennum ange sthuthikale lokamengum ariyikkumennum njangal vagdanam cheyyunnu. Amen